കൊട്ടിയൂർ: മഴയിലും ആയിരങ്ങളെ സാക്ഷി നിർത്തി കൊട്ടിയൂർ പെരുമാളിന് ഇളനീരാട്ടം. കൊട്ടേരിക്കാവ് മുത്തപ്പന് അരിയും കളഭവും സമർപ്പിച്ച്, അനുമതി വാങ്ങി രാത്രിയാണ് ഇളനീരാട്ടം നടത്തിയത്. പാരമ്പര്യാവകാശികളായ തണ്ടയാൻമാർ ഞായറാഴ്ച രാതി അക്കരെ കൊട്ടിയൂരിൽ സമർപ്പിച്ച ഇളനീ ുകൾ ഇന്നലെ രാവിലെ മുതൽ കാര്യത്ത് കൈക്കോളനും സംഘവും ചേർന്ന് മുഖം ചെത്തി മണിത്തറയിൽ കൂട്ടിയിട്ടു.
അഷ്ടമിനാളിൽ ഉച്ചശീവേലിക്കുശേഷം തെയ്യംപാടിയുടെ വിണാവാദനത്തിനൊപ്പം ഭണ്ഡാര അറയ്ക്ക് മുന്നിൽ നടക്കുന്ന അഷ്ടമി ആരാധനയ്ക്ക് പന്തീരടി കാമ്പ്രം സ്ഥാനികൻ കാർമികത്വം വഹിച്ചു. പകൽ നടത്തുന്നതും അതീവ ഗുഢവുമായ ഈ പൂജാ സമയത്ത് തിരുവഞ്ചിറയിലിറങ്ങാൻ പാടില്ല എന്നതാണ് ചിട്ട. പ്രധാന സ്ഥാനികരും അടിയന്തര യോഗക്കാരും ഊരാളൻമാരും കർമങ്ങൾക്ക് സാക്ഷ്യം വഹിക്കും.
കാവു നിക്കി കൂട്ടിയ ഇളനീരുകൾ ബ്രാഹ്മണർചേർന്ന് രാത്രിയിൽ ശ്രീകോവിലിനുള്ളിലേക്ക് മാറ്റും. തുടർന്ന് ദൈവം വരവെന്ന് അറിയപ്പെടുന്ന കൊട്ടേരിക്കാവ് മുത്തപ്പന്റെ എഴുന്നള്ളത്താണ്.
അതിവേഗത്തിൽ ഓടിയാണ് ദൈവ സന്നിധാനത്ത് എഴുന്നള്ളി മടങ്ങുക. ഇതോടൊപ്പം കോവിലകം കയ്യാല തിണ്ടുകയെന്ന ചടങ്ങും നടത്തും. കിരാതമൂർത്തി വേഷത്തിൽ പുറങ്കലയൻ എത്തുമ്പോൾ പാലക്കീഴിൽ നിന്ന് ദൈവത്തിനൊപ്പം എത്തുന്ന ഒറ്റപ്പിലാനും സംഘവുമാണ് കോവിലകം കയ്യാല തീണ്ടുക. തുടർന്ന് രാശി വിളിച്ച് ഇളനീരാട്ടം ആരംഭിച്ചു.